
ദോഹ: ഭക്ഷണനിയന്ത്രണ നിയമം (1990 ലെ നിയമം നമ്പർ 8, ഭേദഗതി ചെയ്തത് 2014 ലെ നിയമം നമ്പർ 4) ലംഘിച്ചതിന്റെ പേരിൽ രണ്ട് റസ്റ്റോറന്റുകളും ഒരു ബേക്കറിയും അടക്കമുള്ള നാല് ഭക്ഷ്യസ്ഥാപനങ്ങളെ മന്ത്രാലയം അടച്ചതായി അറിയിച്ചു.
നവംബർ 2 മുതൽ 5 വരെ നീണ്ട നാല് ദിവസത്തിനുള്ളിൽനടന്ന പരിശോധനയിലാണ്
നിയമലംഘനംകണ്ടെത്തിയ, 4സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
അൽ ഷഹാനിയ മുനിസിപ്പാലിറ്റി 25 ദിവസത്തേക്ക് ഒരു ഭക്ഷ്യസ്ഥാപനം ഭാഗികമായി അടച്ചതായി അറിയിച്ചു. പരിശോധനയിൽ ഭക്ഷണം ഉപഭോഗത്തിന് അയോഗ്യമാണെന്ന് തെളിഞ്ഞതും രുചി,ഗന്ധം, രൂപം എന്നിവയിൽ മാറ്റം വന്നതുമാണ് നടപടി സ്വീകരിക്കാൻ കാരണമായത്.
അതേ മുനിസിപ്പാലിറ്റിയാണ് മറ്റൊരു റസ്റ്റോറന്റ് 10 ദിവസത്തേക്ക് പൂർണമായി അടച്ചതും. അശുചിതമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കിയതും സംഭരിച്ചതുമാണ് കാരണം. അടച്ചിടലിന്റെ ചെലവ് സ്ഥാപന ഉടമയ്ക്കാണ് വഹിക്കേണ്ടത്.
അൽ റയ്യാൻ മുനിസിപ്പാലിറ്റി മറ്റൊരു റസ്റ്റോറന്റ് 10 ദിവസത്തേക്ക് അടച്ചതോടൊപ്പം, ഒരു ബേക്കറിയെയും സ്വീറ്റ് ഷോപ്പിനെയും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു.
നിയമപ്രകാരം, അടച്ചിടൽ കാലയളവ് പരമാവധി 60 ദിവസം മാത്രമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടച്ചിടലിനിടെ പ്രവർത്തനം നടത്തുകയോ പരിപാലനപ്രവർത്തനം നടത്തുകയോ പാടില്ലെന്നും ആവർത്തിച്ചാൽ കൂടുതൽ കർശനമായ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അടച്ചിടപ്പെട്ട സ്ഥാപനങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്:
mm.gov.qa/webcenter/portal/MM/ClosedRestaurantList











